കേന്ദ്ര സംസ്ഥാന സാങ്കേതിക വകുപ്പിന്റെയും സംസ്ഥാന ശാസ്ത്ര കൗണ്‍സിലിന്റെയും സഹായത്തോടെ
പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.ടി.സിയില്‍
ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സയന്‍സ്
ആപ്റ്റിറ്റിയൂഡ് പ്രൊമോഷന്‍ പ്രോഗ്രാം ആരംഭിക്കുന്നു.
വിദ്യാര്‍ത്ഥികളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍
ശാസ്ത്രാഭിരുചി വളര്‍ത്തിയെടുക്കുകയാണ് ഈ പ്രോഗ്രാം വഴി ലക്ഷ്യമിടുന്നത്.
പരീക്ഷണങ്ങള്‍ ചെയ്യുവാനും, താല്‍പ്പര്യമുണ്ടാക്കാനും, പ്രാപ്തി വര്‍ദ്ധിപ്പിക്കുവാനും ഉതകുന്ന വിധത്തിലാണ് ഈ പ്രോഗ്രാം ആസൂത്രണം
ചെയ്തിരിക്കുന്നത്. ഡിസംബര്‍ 26 മുതല്‍ 30 വരെ നീളുന്ന ഈ പ്രോഗാമിന്
താമസത്തിനും, ഭക്ഷണത്തിനും ഉള്ള ചെലവുകള്‍ ഉള്‍പ്പെടെ 600 രൂപയാണ് ഫീസ്.
താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 15ന് മുന്‍പ് പേര്
രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ബന്ധപ്പെടേണ്ട വിലാസം
ഐ.ആര്‍.ടി.സി, മുണ്ടൂര്‍, പാലക്കാട്
ഫോണ്‍ : 04912832324,2832663,
ഇമെയില്‍ : irtcpalakkad@gmail.com