വിഷരഹിത അരി കൃഷിക്കാരില്‍ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക്

 

 
ഇന്റഗ്രേട്ടട് റൂറല്‍ ടെക്‌നോളജി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വാളയക്കാട് പ്രദേശത്തെ നെല്‍ക്കൃഷിക്കാര്‍ കൃഷിചെയ്തതാണ് സുസ്ഥിര വിഷരഹിത അരി.

 

പ്രത്യേകതകള്‍:

 • പൂര്‍ണ്ണമായും രാസ-കീടനാശിനികള്‍ ഒഴിവാക്കിക്കൊണ്ടുള്ള കൃഷിയില്‍ നിന്നുള്ള ഉത്പന്നം
 • തച്ചനാട്ടുകര ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനി ഉത്പാദിപ്പിച്ച ജൈവവളം മാത്രം അടിവളമായി ഉപയോഗിച്ചു.
 • ഉമ ഇനത്തില്‍പെട്ട മട്ട അരി.
 • കുമിള്‍ രോഗങ്ങള്‍ ഒഴിവാക്കുന്നതിന് ഞാറു പാകുന്നതു മുതല്‍ വിവിധ ഘട്ടങ്ങളിലായി സ്യൂഡോമോണാസ് ഉപയോഗിച്ച് സസ്യസംരക്ഷണം
 • മണ്ണുത്തിയിലുള്ള സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബറട്ടറിയില്‍ നിന്നും ഉത്പാദിപ്പിച്ച ട്രൈക്കോ കാര്‍ഡുകള്‍ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള കീടനിയന്ത്രണം
 • പഞ്ചായത്തിലെ ഗ്രീന്‍ ആര്‍മിയുടെ സേവനം ഉപയോഗിച്ചുകൊണ്ടുള്ള യന്ത്രവത്ക്കൃത ഞാറു നടീല്‍
 • കോണോ വീഡര്‍ ഉപയോഗിച്ചുകൊണ്ടുള്ള കള നിയന്ത്രണം
 • യന്ത്രവത്കൃത വിളവെടുപ്പ്
 • 30 ശതമാനം വരെ തവിട് നിലനിര്‍ത്തിക്കൊണ്ടുള്ള അരി
 • പൂര്‍ണ്ണമായും ഐ.ആര്‍.ടി.സിയിലെ അനുഭവ സമ്പന്നരായ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കൃഷിയും സംസ്‌കരണവും
 • സ്വയം ശാക്തീകരണത്തിനുള്ള കൃഷിക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം
 • ദേശീയ ഭക്ഷ്യസുരക്ഷ എന്നാല്‍ ഭക്ഷണത്തിന്റെ അളവു മാത്രമല്ല ഗുണമേന്മയും പരിഗണിക്കണമെന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള സംരംഭം
 • 5 കി.ഗ്രാം, 10. കി.ഗ്രാം, 50 കി.ഗ്രാം പാക്കറ്റുകളില്‍ ലഭ്യമാണ്.


    എല്ലാവരുടേയും അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മേഖല ഓഫീസുകളുമായോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക. 0491 2832324, 9446994927, 9447674942, 9447244324, 8547132663, 9747287003.

 
 
 
2015-2016 | Integrated Rural Technology Centre ( IRTC ), Mundur
Developed and Designed by Anastes & Prajil